കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

മസ്‌കത്ത്- മസ്‌കത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ കുറച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്. നവംബറില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ മാത്രമാണ് ഇനി സര്‍വ്വീസുണ്ടാവുകയെന്ന് എയര്‍ഇന്ത്യ എക്‌സപ്രസ്സ് വെബ്‌സൈറ്റില്‍ ലഭ്യമായ ഷെഡ്യൂളില്‍ പറയുന്നു.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വ്വീസുകള്‍. വ്യാഴാഴ്ച രണ്ട് സര്‍വ്വീസുകള്‍ ഉണ്ടാവും. പകല്‍ യാത്ര സാധ്യമാകുന്ന തരത്തിലാവും പുതിയ സര്‍വ്വീസുകള്‍. അതേസമയം മസ്‌കത്തില്‍ നിന്നും കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വ്വീസുകളും സലാലയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വ്വീസുകളും പതിവ് പോലെ തുടരും.

ഡിസംബറോടെ കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വ്വീസുകള്‍ പുനരാരംഭിക്കുമെന്നാണ് സൂചന. അതേസമയം സലാം എയര്‍ സര്‍വ്വീസുകള്‍ അവസാനിപ്പിച്ചതിനാല്‍ ഈ റൂട്ടില്‍ വിമാനങ്ങള്‍ കുറഞ്ഞുവെന്നും കോഴിക്കോട് സെക്ടറില്‍ ടിക്കറ്റ് നിരക്ക് ഉയരുമെന്നും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.

 

Latest News