ഗ്ലോബൽ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു 

അജ്മൽ റഹ്മാൻ, അലി പൊന്നാനി

മനാമ-കലാലയം സാംസ്‌കാരിക വേദിയുടെയുടെ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി എഴുത്തുകാർക്ക് സംഘടിപ്പിച്ച കഥ, കവിത വിഭാഗങ്ങളിൽ ഗ്ലോബൽ കലാലയ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.വിവിധ രാജ്യങ്ങളിലെ മലയാളി എഴുത്തുകാരിൽ നിന്നും ലഭിച്ച മികച്ച രചനകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.നിർമിത ബുദ്ധിയുടെ നവ ലോകത്ത് എഴുത്തിനും വായനക്കും പ്രോത്സാഹനമായാണ് കലാലയം പുരസ്‌കാരം നൽകുന്നത്.അലി പൊന്നാനി (സൗദി അറേബ്യ) യുടെ 'ഒറ്റച്ചിറകുള്ള പക്ഷികൾ' എന്ന കഥ ഗ്ലോബൽ കലാലയം കഥ പുരസ്‌കാരത്തിനും,അജ്മൽ റഹ്മാനിന്റെ (യു.എ.ഇ) 'മണങ്ങൾ' എന്ന കവിത ഗ്ലോബൽ കലാലയം കവിതാ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു.ഡോ.കെ.വി തോമസ്, ആലങ്കോട് ലീലാകൃഷ്ണൻ, മൂസ ബുഖാരി ചേലക്കര, സിദ്ധീഖ് ബുഖാരി ബാപ്പുഞ്ഞി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കഥ,കവിതാ വിഭാഗങ്ങളിൽ മികച്ച രചനകളാണ് ലഭിച്ചതെന്ന് ജൂറി അഭിപ്രായപ്പെട്ടു. പുരസ്‌കാര ജേതാക്കൾക്ക് പ്രവാസി സാഹിത്യോത്സവ് വേദിയിൽ ഫലകവും അനുമോദനപത്രവും നൽകും.


 

Tags

Latest News