ഗാസയിലെ കര ആക്രമണത്തില്‍ ഒരു സൈനികയെ മോചിപ്പിച്ചതായി ഇസ്രായില്‍

ടെല്‍ അവീവ്- ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഫലസ്തീന്‍ പ്രദേശമായ ഗാസയില്‍ നടത്തിയ കര ആക്രമണത്തെ തുടര്‍ന്ന് ഒരു വനിതാ ഇസ്രായില്‍ സൈനികയെ മോചിപ്പിച്ചതായി സൈന്യം അറിയിച്ചു.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ഒറി മെഗദിഷ് എന്ന സൈനികയെ   ഇന്നലെ രാത്രി കര ഓപ്പറേഷനില്‍ മോചിപ്പിച്ചുവെന്നാണ്  സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്.
വൈദ്യപരിശോധന നടത്തിയെന്നും സുഖമായിരിക്കുന്നുവെന്നും  കുടുംബവുമായി കൂടിക്കാഴ്ച നടത്തിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് മെഗിദിഷിന്റെ ഒരു ഫോട്ടോ പുറത്തുവിട്ടു.  കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്.

 

Latest News