Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ വീണ്ടും മേളപ്പെരുമ; അവിസ്മരണീയ ആസ്വാദനം

ദോഹ-ഖത്തറില്‍ വീണ്ടും മേളപ്പെരുമ തീര്‍ത്ത് മേളധ്വനി മേജര്‍ സെറ്റ് പഞ്ചാരിമേളം. അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് വേദിയില്‍ കേരളഫെസ്റ്റിന്റ ഭാഗമായി മേളധ്വനിയുടെ മേജര്‍ സെറ്റ് വീണ്ടും കൊട്ടി കയറിയത് സഹൃദയലോകത്തിന് അവിസ്മരണീയമായ ആസ്വാദനമാണ് സമ്മാനിച്ചത്. കേരളീയ ഉല്‍സവങ്ങളുടെ പരിസരമൊരുക്കിയ മേളധ്വനിയുടെ മേജര്‍ സെറ്റ് മലയാളികളെ മാത്രമല്ല മറ്റുള്ളവരേയും ഒരു പോലെയാകര്‍ഷിച്ചു .

ഇടന്തലയില്‍ ജിതേഷ് നായര്‍ മേളത്തിന് പ്രമാണം വഹിച്ചപ്പോള്‍ കൂടെ വിനോദ് വിനു , കാര്‍ത്തിക് വേണുഗോപാല്‍ , വിഷ്ണു വിജയന്‍ , ശരത് സച്ചു , ലാല്‍ കൃഷ്ണ എന്നിവര്‍
ഇടന്തലയിലും , അജീഷ് പുതിയത്ത് , ശ്യാം അറയ്ക്കല്‍ , നിരഞ്ജന്‍ , സുധീര്‍ രാജ , രാജേഷ് കുമാര്‍ , രജീഷ് കരിന്തലക്കൂട്ടം , നിഷാദ് ബാലകൃഷ്ണന്‍ , ശ്രീദേവ് , അനൂപ് തലശ്ശേരി , അനൂപ് തിക്കോടി , ഹിരണ്‍ എന്നിവര്‍ വലംതലയിലും , ജിതേഷ് തൃപ്രയാര്‍ ,ഭരത് രാജ് , പ്രദീപ് ടി പി , ഗോകുല്‍ , സുബിന്‍ , ശരത് എന്നിവര്‍ ഇലത്താളത്തിലും അരങ്ങ് തകര്‍ത്തു.
ശരഞ്ജിത് ,സുജീഷ് , അനൂപ് കെ അപ്പു എന്നിവര്‍ കുറുകുഴലില്‍ ശ്രുതി ചേര്‍ക്കുകയും , കൊമ്പ് കലാകാരന്‍മാര്‍ ആയ സോനു റിജോയ് എന്നിവര്‍ പഞ്ചാരിമേളത്തിന് മാറ്റ് കൂട്ടുകയും ചെയ്തതോടെ ആസ്വാദക ലോകം ആര്‍ത്തുല്ലസിച്ചു.
ഖത്തറില്‍ പൂരം തീര്‍ക്കാന്‍ 40 ഇല്‍ പരം വാദ്യക്കാരടങ്ങുന്ന ഒരു വലിയ കുടുംബമായി മേളധ്വനി ഈ ഒരൊറ്റ ഓണക്കാലം കൊണ്ട് വളര്‍ന്നു കഴിഞ്ഞു. ഓരോ വേദിയിലും മികച്ച പ്രകടനം കാഴ്ചവെച്ച മേള ധ്വനി കലാകാരന്മാര്‍ ആഘോഷങ്ങളുടെ ഓളം സൃഷ്ടിച്ചാണ് കൂടുതല്‍ ജനകീയമായത്.
കലാക്ഷേത്ര ഖത്തറില്‍ അജീഷ് പുതിയടത്തിന്റെ ചെണ്ടമേളം ക്ലാസ്സുകളുടെ പുതിയ യമരേവ ഈ വിദ്യാരംഭത്തിന് തുടക്കം കുറിച്ചു . കഴിഞ്ഞ വര്‍ഷം ചെണ്ട അഭ്യസിച്ചവരുടെ അരങ്ങേറ്റം ഡിസംബറില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ വച്ച് നടക്കാനിരിക്കെയാണ് .
ഖത്തറില്‍ വാദ്യ കലയെ കൂടുതല്‍ സജീവമാക്കുക , മേളം , തായമ്പക പഞ്ചവാദ്യം പോലുള്ള വാദ്യ കലകള്‍ ഖത്തറില്‍ കൂടുതല്‍ ആളുകളില്‍ നാട്ടിലെ അതെ ശൈലിയിലും ചിട്ടയിലും അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കൂട്ടം വധ്യകലകരന്മര്‍ ചെര്‍ന്ന് രൂപീകരിച്ച ഒരു സംഘം ആണ് മേളധ്വനി ഖത്തര്‍.

 

Latest News