സ്ട്രോക് ബാധിതരായ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവശ്യ സഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് അങ്കമാലി അപ്പോളോ ആഡ്ലക്സ് ആശുപത്രിയിൽ സ്ട്രോക് സപ്പോർട്ട് പ്രോഗ്രാം ആരംഭിച്ചു. രോഗം ഭേദമാക്കുന്നതിനും തുടർന്നുള്ള പുനരധിവാസത്തിനും ആവശ്യമായ സഹായമാണ് പ്രോഗ്രാമിലൂടെ ലഭ്യമാക്കുക. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം നിർവഹിച്ചു.
മൂന്ന് മാസത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന നൂതനമായ ആരോഗ്യ പരിചരണ ഉദ്യമമായ സ്ട്രോക് സപ്പോർട്ട് പ്രോഗ്രാമിലൂടെ രോഗികൾക്ക് ഒരു കൂട്ടം അവശ്യ സേവനങ്ങൾ സൗജന്യമായി സെന്റർ ഫോർ എക്സലൻസ് ഫോർ ന്യൂറോസയൻസസ് ലഭ്യമാക്കുമെന്ന് സിഇഒ സുദർശൻ ബി പറഞ്ഞു. ചികിത്സാഫല നിർണയം, ഫിസിയോതെറാപ്പി സെഷനുകൾ, സ്പീച്ച് തെറാപ്പി സെഷനുകൾ, വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങളാണ് സൗജന്യമായി ലഭ്യമാക്കുക. ഇതിന് പുറമെ സ്ട്രോക് സംബന്ധിയായ സംശയ നിവാരണങ്ങൾക്ക് മാത്രമായി 98957 09301 എന്ന മൊബൈൽ നമ്പറും പ്രോഗ്രാമിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ടെന്നും സിഇഒ പറഞ്ഞു.
മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേശ് കുമാർ ആർ, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോയ് എം.എ, ഡോ. അരുൺ ഗ്രേസ് റോയ്, ന്യൂറോളജി, ഇന്റർവെൻഷണൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബോബി വർക്കി മാരാമറ്റം, ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബി പാർത്ഥസാരഥി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.