ഖത്തറില്‍ കനത്ത മഴ; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

ദോഹ- ഖത്തറിന്റെ പല ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴ. ഇത്തരം കാലാവസ്ഥയില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഉച്ച മുതല്‍ തന്നെ അന്തരീക്ഷം മഴ മേഘങ്ങളാല്‍ നിറഞ്ഞിരുന്നെങ്കിലും മൂന്ന് മണിക്ക് ശേഷമാണ് മഴ പെയ്തു തുടങ്ങിയത്. വൈകാതെ കനത്ത മഴയായി.  പല ഭാഗങ്ങളിലും ഇടിയും മിന്നലുമുള്ള മഴ പെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ മഴയുടെ വീഡിയോകളും ചിത്രങ്ങളും പങ്കിട്ടു.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാജ്യത്ത് മഴ ലഭിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News