Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മാര്‍ട്ടിന്‍ കീഴടങ്ങിയതു കൊണ്ട് കേരളം രക്ഷപ്പെട്ടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്-കളമശ്ശേരി സ്‌ഫോടനത്തില്‍ മാര്‍ട്ടിന്‍ കീഴടങ്ങിയതുകൊണ്ട് കേരളം രക്ഷപ്പെട്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. അല്ലെങ്കില്‍ ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായേനെ. ചില മാധ്യമങ്ങള്‍ വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങളുടെ കാര്യം പറയാനില്ല. മുന്‍വിധിയോടെ ഉള്ള സമീപനമാണ് പലരില്‍നിന്നും ഉണ്ടായത്. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരട്ടെയെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാകുന്ന രീതിയില്‍ പ്രചാരണം നടത്തിയ ജനം ടിവി, ന്യൂസ് 18 കേരള, കര്‍മ ന്യൂസ് ചാനല്‍, മറുനാടന്‍ മലയാളി, ബിജെപി നേതാവ് സന്ദീപ് വാര്യര്‍ എന്നിവര്‍ക്കെതിരേ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു.

ഓണ്‍ലൈന്‍ വഴിയാണ് പരാതി നല്‍കിയത്. നവംബര്‍ രണ്ടിന് ഡിജിപിയെ നേരില്‍ക്കണ്ട് പരാതി നല്‍കും. കേരളത്തില്‍ വ്യാജ ആരോപണങ്ങളിലൂടെ വിദ്വേഷപ്രചാരണം വര്‍ധിക്കുമ്പോഴും നടപടിയെടുക്കുന്നില്ലെന്നും ഇനിയും അടങ്ങിയിരിക്കാനാവില്ലെന്നും ഫിറോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News