പ്രതിഷേധവുമായി ബന്ദികളുടെ ബന്ധുക്കള്‍; ഇസ്രായില്‍ പ്രസിഡന്റ് ആശ്വസിപ്പിച്ചു

ജറൂസലം- ഗാസയിലേക്ക് ഇസ്രായില്‍ സൈനികര്‍ കരയുദ്ധത്തിനായി പ്രവേശിച്ചതോടെ രോഷമുയര്‍ത്തി ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കള്‍. തങ്ങളുടെ ഉറ്റവരുടെ ജീവന്‍ അപകടത്തിലാകുമെന്ന ഭയമാണ് ഇസ്രായില്‍ സര്‍ക്കാരിനോടുള്ള രോഷത്തിനു കാരണം.
പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ പ്രതിനിധികളുമായി ജറൂസലമിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി.
35 ബന്ദികളുടെ എഴുപതോളം കുടുംബാംഗങ്ങളാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ഹെര്‍സോഗ് വരും ദിവസങ്ങളില്‍ കൂടുതല്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കരയുദ്ധം ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ബന്ധുക്കളില്‍ ചിലര്‍ ഭയപ്പെടുന്നു. സര്‍ക്കാരിനോടുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാകുകയാണെന്നാണ് ടെല്‍ അവീവില്‍നിന്നുള്ള റിപ്പോര്‍ട്ട്.

 

Latest News