അബുദാബി- ദൽഹിയിൽ മുസ് ലിം ലീഗ് നിർമിക്കുന്ന ദേശീയ കമ്മിറ്റി ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിനുളള അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ വിഹിതം 40 ലക്ഷം രൂപ കൈമാറി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് അബുദാബി കെ.എം.സി.സി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങലാണ് തുക കൈമാറിയത്.
മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.എം.എ സമീർ, കെ.എം.സി.സി ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി, റഷീദ് കൊപ്പം, സാബിർ മാട്ടുമ്മൽ, കെ.കെ ഹംസക്കോയ, യൂസുഫ് മുക്കൻ എന്നിവർ പങ്കെടുത്തു.






