ആലപ്പുഴയില്‍ വള്ളം കളിക്കിടെ  സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതരം 

ആലപ്പുഴ- കരുവാറ്റ വള്ളം കളിയില്‍ സംഘര്‍ഷം. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് നേരെയാണ് ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഏഴാമത്തെ മത്സരം കരുവാറ്റയില്‍ നടന്നത്. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രദേശത്തെ ക്വട്ടേഷന്‍ ടീമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുഴച്ചിലുകാരായിട്ടുള്ള ലാല്‍, രതീഷ്, അഖില്‍, ഗഗന്‍, പ്രശാന്ത് എന്നിവരടക്കം ഒമ്പതുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വള്ളം കളിയുമായി ബന്ധപ്പെട്ട് വാതുവയ്പ് നടന്നിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് പരാജയപ്പെടുകയും യുബിസി കൈനകരി വജയിക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടവുകയും ചെയ്തു.
പിന്നീട് മത്സരത്തിന് ശേഷം എസ്എന്‍ കടവിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ക്യാമ്പിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. പരിശീലകന്‍ മനോജ് പൗത്രന്റെ വാഹനം അടിച്ചുതകര്‍ക്കുകയും ക്യാമ്പിലെ ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. പിന്നീട് ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. 
 

Latest News