ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തക; സുരേഷ് ഗോപിയുടേത് പൊതുപ്രവർത്തകന് ചേരാത്ത പണി - മന്ത്രി വീണാ ജോർജ്

പത്തനംതിട്ട - നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകയാണെന്നും മന്ത്രി വ്യക്തമാക്കി.
 പൊതുപ്രവർത്തകന് ചേർന്ന പണിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നീതികരിക്കാനാകാത്തതാണെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. 

Latest News