സോളിഡാരിറ്റി പരിപാടിയില്‍ ഖാലിദ് മിശ്അലിന്റെ പ്രസംഗം; കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കേണ്ടിവരുമെന്ന് കെ.സുരേന്ദ്രന്‍

മലപ്പുറം-ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച യുവജന പ്രതിരോധം പരിപാടിയില്‍ ഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ പ്രസംഗം കേള്‍പ്പിച്ചതിനതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരള പോലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും അന്വേഷിക്കേണ്ടിവരുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ഫോട്ടോക്ക് പുറമെ, ഖാലിദ് മിശ്അലിന്റെ പ്രസംഗവും സുരേന്ദ്രന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

വന്നു വന്നു കാര്യങ്ങള്‍ ഇത്രേടം വരെ ആയി നമ്മുടെ മതേതര കേരളത്തില്‍. ഹമാസ്  തീവ്രവാദി നേതാക്കള്‍ തന്നെ പരിപാടികളില്‍ പങ്കെടുക്കുന്നു. വീസ കിട്ടാത്തതുകൊണ്ട് വെര്‍ച്ച്വല്‍ ആയെന്നുമാത്രം. സംഘാടകരുടെ ഉദ്ദേശ്യം വ്യക്തം. അന്വേഷിക്കേണ്ടിവരും കേരളപൊലീസിന്.  കേന്ദ്ര ഏജന്‍സികള്‍ക്കും...

Latest News