അബുദാബി- ഇൻകാസ് അബുദാബി തൃശൂർ ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു.
മലയാളി സമാജം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അബുദാബി ഇൻകാസ് സംസ്ഥാന പ്രസിഡന്റ് യേശുശീലൻ ഉദ്ഘാടനം നിർവഹിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ മുഖ്യാതിഥിയായിരുന്നു.
ഇൻകാസ് അബുദാബി തൃശൂർ ജില്ലാ പ്രസിഡന്റ് ഷഫീഖ് ചാവക്കാട് അധ്യക്ഷത വഹിച്ചു. പ്രശസ്ത പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റും, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ഡോ.സൗമ്യ സരിൻ പ്രൊഫഷണൽ കരിയർ, സാമൂഹിക സേവനം, കുടുംബജീവിതം എന്നിവയുടെ സമന്വയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. സാംസ്‌കാരിക പരിപാടികൾക്കൊപ്പം പരിപാടിയിൽ ഇൻകാസ് കമ്മിറ്റിയിലെ കുടുംബാംഗങ്ങളുടെ തുടർച്ചയായ പങ്കാളിത്തം ഉണ്ടായിരുന്നു.
ഇൻകാസ് ഗ്ലോബർ സെക്രട്ടറി കെ.എച്ച് താഹിർ, സംസ്ഥാന ജനറൽ സെക്രട്ടറി സലീം ചിറക്കൽ, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി എം.യു ഇർഷാദ്, ഇൻകാസ് സംസ്ഥാന ട്രഷറർ നിബു സാം ഫിലിപ്പ്, ഇൻകാസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.അബ്ദുൽ കരീം, എ.എം അൻസാർ,
ഇൻകാസ് വനിതാ നേതാവ് അനുപമ ബാനർജി, ഇൻകാസ് സീനിയർ നേതാവ് ഫസൽ കുന്നകുളം എന്നിവർ ആശംസാ പ്രസംഗം നടത്തി. അണ്ടർ 16 വോളിബോൾ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ഹാനി നിഷാദിനെ കമ്മിറ്റി ആദരിച്ചു.
മെഡിക്കൽ രംഗത്ത് പൊതുജന അവബോധം വർധിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഇൻകാസ് അബുദാബി തൃശൂർ ജില്ലാ കമ്മിറ്റി ഡോ.സൗമ്യ സരിനെ ആദരിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് അലിപ്പരി സ്വാഗതവും ഇൻകാസ് അബുദാബി തൃശൂർ ജില്ലാ ട്രഷറർ ബാസ്റ്റിൽ ജോബി നന്ദിയും പറഞ്ഞു.






