ദോഹ- ഫാമിലി വിസ സ്വന്തമാക്കുന്നതിന് വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കിയ സംഭവത്തില്‍ ഏഷ്യക്കാരന്‍ അറസ്റ്റില്‍.
കുടുംബങ്ങളെ കൊണ്ടുവരാന്‍ നിയമപരമായി യോഗ്യതയില്ലാത്ത താമസക്കാര്‍ക്ക് ഔദ്യോഗിക രേഖകള്‍ കൃത്രിമമായി നിര്‍മിച്ചു നല്‍കിയ കേസിലാണ് അറസ്റ്റ്.
ഇയാളില്‍നിന്ന് ഐ.ഡി കാര്‍ഡുകള്‍, പ്രമാണങ്ങള്‍, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ്, ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കണ്ടെടുത്തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സി.ഐ.ഡിയാണ് പിടികൂടിയത്. ഇയാളുമായി ബന്ധപ്പെടുകയും പണം നല്‍കുകയും ചെയ്ത 51 പേരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തു.
തുടര്‍ നടപടികള്‍ക്കായി പിടികൂടിയ വസ്തുക്കള്‍ സഹിതം എല്ലാവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.