മമ്മൂട്ടിയുടെ ചുക്കിച്ചുളിഞ്ഞ മുഖം; പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രം

കൊച്ചി- മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ മേക്കപ്പിടാത്ത ചിത്രമെന്ന  പേരില്‍ പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ചിത്രം. മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത രൂപം എന്ന പേരില്‍ ചുക്കി ചുളുങ്ങിയ മുഖവും നരയും കഷണ്ടിയുമായുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.
മമ്മൂട്ടിയുടെ യഥാര്‍ത്ഥ ചിത്രം എഡിറ്റ് ചെയ്തതാണ് പ്രചരിക്കുന്ന ചിത്രമെന്ന് വ്യക്തമാക്കി  മമ്മൂട്ടി ഫാന്‍സിന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റായ റോബര്‍ട്ട് കുര്യാക്കോസ് വീഡിയോ പങ്കുവെച്ചു.
 'ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

 

Latest News