ഖാന് യൂനിസ്- ഗാസയിലെ ഇസ്രായിലി വ്യോമാക്രമണത്തില്‍ അമ്പതോളം ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞതിന് പിന്നാലെയാണ് ഹമാസിന്റെ വെളിപ്പെടുത്തല്‍.
ഹമാസ് സായുധവിഭാഗമാണ് ഇക്കാര്യം പറഞ്ഞതെന്നും സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി ഗാസയില്‍ ഇസ്രായിലി ടാങ്കുകളും കവചിത വാഹനങ്ങളും ആക്രമണം നടത്തിയതായും നിരവധി ഹമാസുകാരെ വധിച്ചതായും ഇസ്രായില്‍ അവകാശപ്പെട്ടിരുന്നു.