മുംബൈ- ബോളിവുഡിലെ താര ജോഡിയായ രണ്‍വീറിന്റേയും ദീപികയുടേയും വിവാഹ കാഴ്ചകള്‍ കാണാന്‍ കഴിയാതെ പോയ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അഞ്ച് വര്‍ഷത്തിന് ശേഷം തങ്ങളുടെ വിവാഹ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് താര ദമ്പതികള്‍. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായി ഇപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവിട്ടല്ലോ എന്നാണ് ദീപികയുടേയും റണ്‍വീറിന്റേയും ആരാധകര്‍ പറയുന്നത്. കോഫീ വിത്ത് കരണ്‍ സീസണ്‍ 8 ലാണ് താരദമ്പതികള്‍ ആരാധകര്‍ക്ക് സര്‍െ്രെപസ് നല്‍കിയത്.
ആദ്യമായാണ് കോഫി വിത്ത് കരണില്‍ ദീപികയും റണ്‍വീറും ഒന്നിച്ചെത്തുന്നത്. ആരാധകരുടെ നിരന്തര ആവശ്യമായിരുന്നു ഇവര്‍ ഒരുമിച്ചുള്ള എപ്പിസോഡ്്. ഈ എപ്പിസോഡിലൂടെ ഇരുവരുടേയും വിവാഹ വീഡിയോ ആണ് ആരാധകര്‍ക്കായി താരദമ്പതികള്‍ സമ്മാനിച്ചത്. മാത്രമല്ല, തങ്ങളുടെ പ്രണയകഥയും വിശദമായി തന്നെ താരങ്ങള്‍ പങ്കുവെച്ചു.
സിന്ധി-ദക്ഷിണേന്ത്യന്‍ ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ദീപിക പദുകോണ്‍ നായികയായ യേ ജവാനി ഹേ ദിവാനിയിലെ വിവാഹ രംഗങ്ങള്‍ ചിത്രീകരിച്ച ദി വെഡ്ഡിങ് ഫിലിമേര്‍സാണ് താര വിവാഹവും ഷൂട്ട് ചെയ്തത്.






