ജിദ്ദ- ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ പരപ്പനങ്ങാടി സ്വദേശിയായ തീര്‍ഥാടക വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ ആമിന (56)യാണ് മരിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ ആമിന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മക്കളില്ല. ജിദ്ദ റുവൈസില്‍ ഖബറടക്കി. നടപടിക്രമങ്ങള്‍ക്ക് കെ.എം.സി.സി പ്രവര്‍ത്തകരായ മുഹമ്മദ് കുട്ടി, സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.