മീററ്റ് - കാമം മൂത്ത് മരുമകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർതൃപിതാവ് അറസ്റ്റിൽ. ഭാര്യയുടെ ബഹളം കേട്ട് ഓടിയെത്തി പിതാവിനെ തടയാൻ ശ്രമിച്ച യുവാവിനെ പിതാവ് അതിക്രൂരമായി മർദ്ദിച്ചതായും പോലീസ് പറഞ്ഞു. മീററ്റിലാണ് സംഭവം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഭാര്യ അടുക്കളയിൽ വീട്ടുജോലികൾ ചെയ്യവെ തന്റെ പിതാവ് മരുമകളെ പിടിച്ച് റൂമിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. താൻ റൂമിൽ ഉറങ്ങുന്നതിനിടെയാണ് ഭാര്യയുടെ ഒച്ചകേട്ട് ഓടിയെത്തിയതെന്നും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിതാവ് തന്നെ വടിയെടുത്ത് ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. തുടർന്ന് ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് തന്നെയും ഭാര്യയെയും രക്ഷിച്ചതെന്നും ഇരുവരും ലിസാദ് ഗേറ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. ഓടിരക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെ സ്ത്രീ പീഡന പരാതികളും പ്രായപൂർത്തിയാകാത്ത കുട്ടികളോട് മോശമായി പെരുമാറിയതിനും കേസുകളുണ്ടെന്നും പോലീസ് ഇൻസ്‌പെക്ടർ ജിതേന്ദ്ര സിംഗ് പറഞ്ഞു.

	
	
	
	
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    




