റിയാദ്- രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നാളെ മുതൽ അടുത്ത ആഴ്ച വരെ മഴ അനുഭവപ്പെടുമെന്ന് പ്രശസ്ത കാലാവസ്ഥ നിരീക്ഷണ വിദഗ്ധൻ മുആദ് അൽഅഹ്മദി പറഞ്ഞു. മക്ക, മദീന, തായിഫ്, അൽബാഹ, അബഹ, ജിസാൻ, നജ്‌റാൻ അൽലെയ്ത്ത്, ഖുൻഫുദ എന്നിവിടങ്ങളിലും ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കും.
കുവൈത്ത്, ഇറാഖ് എന്നിവിടങ്ങളിൽ കൂടി വ്യാപിക്കുന്ന വിധത്തിൽ കിഴക്കൻ പ്രവിശ്യ, ഹഫർ അൽബാത്തിൻ, റഫ്ഹാ, അൽഖസീം, മജ്മ, റിയാദ് എന്നിവിടങ്ങളിൽ ദൃശ്യക്ഷമത നന്നെ കുറക്കുന്ന രീതിയിൽ നാളെയും മറ്റന്നാളും പൊടിക്കാറ്റ് വീശുമെന്നും മുആദ് അൽഅഹ്മദി വിശദമാക്കി.






