Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാലായിരം മദ്രസകള്‍ക്ക് വിദേശ സഹായം, പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

ലഖ്‌നൗ- വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതായി ആരോപിക്കപ്പെടുന്ന 4,000 മദ്രസകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ മദ്രസികളില്‍ ഭൂരിഭാഗവും. തീവ്രവാദത്തിനും  നിര്‍ബന്ധിത മതപരിവര്‍ത്തനം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സഹായം വകമാറ്റുന്നുണ്ടോ എന്നു കണ്ടെത്താനാണ് അന്വേഷണമെന്ന്  ഉദ്യോഗസ്ഥര്‍  പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് മൂന്നംഗ എസ്‌ഐടി രൂപീകരിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (എഡിജി) മോഹിത് അഗര്‍വാളിന്റെ നേതൃത്വത്തിലാണ് സംഘം. സൈബര്‍ സെല്‍ പോലീസ് സൂപ്രണ്ട് ത്രിവേണി സിംഗ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ജെ റീഭ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ഉത്തര്‍പ്രദേശില്‍ ഏകദേശം 24,000 മദ്രസകള്‍ ഉണ്ടെന്നും അതില്‍ 16,000 അംഗീകൃതവും 8,000 എണ്ണം അംഗീകരിക്കപ്പെടാത്തവയുമാണെന്ന് എസ്‌ഐടി രൂപീകരണം സ്ഥിരീകരിച്ച് എഡിജി അഗര്‍വാള്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നാലായിരത്തോളം മദ്രസകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നും അവയ്ക്ക് നോട്ടീസ് അയക്കാനുള്ള നടപടികള്‍ ഈ ആഴ്ച ആരംഭിക്കുമെന്നും  ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിരവധി മദ്രസകള്‍ പുതുതായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
മഹാരാജ്ഗഞ്ച്, സിദ്ധാര്‍ത്ഥനഗര്‍, ശ്രാവസ്തി, ബല്‍റാംപൂര്‍, ബഹ്‌റൈച്ച്, ലഖിംപൂര്‍ ഖേരി, പിലിഭിത് എന്നിവ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നു.
വിദേശത്ത് നിന്ന് ലഭിക്കുന്ന ഫണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി നേരത്തെ പരാതി ലഭിച്ചിരുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രദേശങ്ങളിലെ മിക്ക മദ്രസകള്‍ക്കും വലിയ തുകകള്‍ ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.  എന്നാല്‍ അതിന്റെ കൃത്യമായ കണക്ക് നല്‍കിയില്ല.
ഇത്തരം മദ്രസകള്‍ക്ക് എസ്‌ഐടി നോട്ടീസ് നല്‍കുമെന്നും എക്‌സ്‌ചേഞ്ച് ഏണേഴ്‌സ് ഫോറിന്‍ കറന്‍സി (ഇഇഎഫ്‌സി) അക്കൗണ്ടുകളിലേക്കുള്ള ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News