വേശ്യാവൃത്തി കൊള്ളാവുന്ന ജോലി; ഹാസ്യതാരം വിദുഷി വിവാദത്തില്‍

മുംബൈ- വേശ്യാവൃത്തിയെ 'കൂള്‍ പ്രൊഫഷന്‍' എന്ന് വിശേഷിപ്പിച്ച ഹാസ്യതാരം വിദുഷി സ്വരൂപിനെതിരെ രൂക്ഷ വിമര്‍ശം. സ്റ്റാന്‍ഡപ്പ് കോമേഡിയനായ വിദുഷി ഒരു വീഡിയോയിലാണ് വേശ്യാവൃത്തി ഒരു കൂള്‍ പ്രൊഫഷനാണെന്ന് പറഞ്ഞത്. തുടര്‍ന്ന് നിരവധി പേരാണ് ഇവരെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ഇത് അസംബന്ധം മാത്രമല്ല, മനുഷ്യത്വരഹിതവും ക്രൂരവുമാണന്ന് വീഡിയോയോട് പ്രതികരിച്ച് എഎപിയുടെ സ്ഥാപക അംഗം കുമാര്‍ വിശ്വാസ് ട്വീറ്റ് ചെയ്തു. ഈ ജോലി ചെയ്യുന്ന സ്ത്രീകളോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കൂ എന്നാണ് മറ്റൊരു എക്‌സ് ഉപയോക്താവ് വിദുഷിയെ ഉണര്‍ത്തിയത്.

 

Latest News