വളര്‍ത്തു പശുവുമായി വന്ന മലയാളി സംഘത്തിനു നേരെ കര്‍ണാടക വനം വകുപ്പ് അധികൃതര്‍ വെടിവച്ചു

കണ്ണൂര്‍- കര്‍ണാടകയിലെ സുള്ള്യയില്‍ നിന്ന് വളര്‍ത്തു പശുവിനേയും കിടാവിനേയും വാങ്ങി മടങ്ങുകയായിരുന്ന മലയാളി സംഘം സഞ്ചരിച്ച ജീപ്പ് കര്‍ണാകട വനം വകുപ്പ് അധികൃതര്‍ തടഞ്ഞ് വെടിവച്ചു. ജീപ്പ് ഡ്രൈവര്‍ പാണത്തൂര്‍ ചെമ്പേരിയിലെ എള്ളുകൊട്ടി നിഷാന്തിന്(30) വെടിയേറ്റു. നാലു വെടിയുണ്ടകള്‍ തുളച്ചു കയറി ഗുരുതരാവസ്ഥയിലായ നിഷാന്തിനെ പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ചെമ്പേരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. 

കര്‍ണാടക-കേരള അതിര്‍ത്തിയിലെ കല്ലപ്പള്ളി മുതല്‍ സംഘത്തെ പിന്തുടര്‍ന്ന് കര്‍ണാടക വനം വകുപ്പ് അധികൃതര്‍ വാഹനം കുറുകെയിട്ടാണ് ഇവര്‍ സഞ്ചരിച്ച ജീപ്പ് തടഞ്ഞത്. പുറത്തിറങ്ങി ആകാശത്തേക്ക് വെടിവച്ചതോടെ നിഷാന്തിനൊപ്പം ഉണ്ടായിരുന്ന പി.എം ഹനീഫ്, കെ.വി അനീഷ് എന്നിവര്‍ ഇറങ്ങിയോടി. ജീപ്പു നിര്‍ത്തി പുറത്തിറങ്ങിയ നിഷാന്തിന്റെ കാലിന് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ശേഷം ഇവരുടെ വാഹനവും പശുവിനേയും കിടാവിനേയും പിടികൂടി കൊണ്ടു പോകുകയും ചെയ്തു.
 

Latest News