മണിപ്പൂര്‍ കലാപക്കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍

ഇംഫാല്‍ - മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വെടിവെപ്പ് കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍. മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവമോര്‍ച്ച നേതാവ് മനോഹര്‍മ്മയം ബാരിഷ് ശര്‍മ്മയെ റിമാന്‍ഡ് ചെയ്തു. ഇംഫാലില്‍ ഒക്ടോബര്‍ 14 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.

 

Latest News