ഖാന്‍ യൂനിസില്‍ ഇസ്രായില്‍ കരസേനയെ തുരത്തിയെന്ന് ഹമാസ്

ഗാസ- ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് സമീപം ഒരു ഇസ്രായേല്‍ ടാങ്കും രണ്ട് ബുള്‍ഡോസറുകളും തകര്‍ത്തതായും ഇസ്രായില്‍ നടത്തിയ കര ആക്രമണം ചെറുത്തുവെന്നും ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്.

ടെലിഗ്രാം ആപ്പിലൂടെ നടത്തിയ പ്രസ്താവനയിലാണ് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ അവകാശവാദം. 'അതിര്‍ത്തി കടന്ന് ഏതാനും മീറ്ററുകള്‍ക്കുള്ളില്‍ ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്ത് നടത്തിയ പതിയിരുന്നാക്രമണത്തില്‍ തങ്ങളുടെ പോരാളികള്‍ കവചിത ഇസ്രായേലി സേനയെ തുരത്തി. പോരാളികള്‍ ധീരമായി  സേനയുമായി ഏറ്റുമുട്ടുകയും സുരക്ഷിതമായി താവളങ്ങളിലേക്ക് മടങ്ങുകയും ചെയ്തതായും പ്രസ്താവനയില്‍ തുടര്‍ന്നു. ഇക്കാര്യത്തില്‍ ഇസ്രായിലിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.

 

Latest News