കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ച ഇന്ത്യക്കാരന് യുഎസില്‍ നാലു വര്‍ഷം തടവ്

പിറ്റ്‌സ്ബര്‍ഗ്- പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ആയിരക്കണക്കിന് അശ്ലീല ലൈംഗിക ചിത്രങ്ങളും വിഡിയോകളും സൂക്ഷിച്ച കുറ്റത്തിന് യുഎസിലെ പെന്‍സില്‍വാനിയ സ്റ്റേറ്റിലെ പിറ്റ്‌സ്ബര്‍ഗ് സ്വദേശിയായ ഇന്ത്യന്‍ വംശജനെ കോടതി നാലു വര്‍ഷം തടവിനു ശിക്ഷിച്ചു. 28കാരനായ അഭിജീത്ത് ദാസിനാണ് ശിക്ഷ ലഭിച്ചത്. 52 മാസത്തെ തടവ് അനുഭവിച്ച ശേഷം പത്തു വര്‍ഷം നിരീക്ഷണ ഇദ്ദേഹത്തെ നിരീക്ഷണ വിധേയനാക്കാനും കോടതി ഉത്തരവിട്ടു.

ഇയാളുടെ കമ്പ്യൂട്ടറില്‍ നിന്നാണ് ചൈല്‍ഡ് പോണ്‍ ചിത്രങ്ങള്‍ കണ്ടെടുത്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള പ്രത്യേക ദൗത്യ സേനയാണ് ഇയാളെ പിടികൂടിയത്. യുഎസ് ഫെഡറല്‍ നിയമപ്രകാരവും പെന്‍സില്‍വാനിയ സ്റ്റേറ്റ് നിയപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. 

Latest News