കോണ്‍ഗ്രസ് ഛത്തീസ്ഗഡിലും ബി. ആര്‍. എസ് തെലങ്കാനയിലും ഭരണത്തുടര്‍ച്ചയെന്ന് സര്‍വേ

ന്യൂദല്‍ഹി- ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ബി. ആര്‍. എസും ഭരണത്തുടര്‍ച്ച നേടുമെന്ന് ഇന്ത്യ ടിവി- സിഎന്‍എക്‌സ് അഭിപ്രായ സര്‍വെ.

90 അംഗ ഛത്തിസ്ഗഡ് നിയമസഭയില്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് 50 സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബി. ജെ. പിക്ക് 38 സീറ്റുകള്‍ ലഭിക്കും.

തെലങ്കാനയിലെ 119 സീറ്റുകളില്‍ 70 എണ്ണം നേടിയായിരിക്കും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ബി. ആര്‍. എസ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുക. കോണ്‍ഗ്രസിന് 34 സീറ്റുകളും ബി. ജെ. പിക്ക് ഏഴു സീറ്റുകളും ലഭിച്ചേക്കും. എ. ഐ. എം. ഐ. എം. ഏഴു സീറ്റുകളും നിലനിര്‍ത്തുമെന്നും സര്‍വെ പറയുന്നു.

Latest News