Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപകടത്തിൽ മരിച്ച അഫീഫിന് ജൻമനാടിന്റെ  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി  

ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി.അബ്ദുൾ വഹാബിന്റെ  മകൻ അഫീഫ് അബ്ദുറഹ്മാന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഹുസൈൻ രണ്ടത്താണി എന്നിവർ വഹാബിന്റെ വസതിയിലെത്തിയപ്പോൾ.

 തേഞ്ഞിപ്പലം- യുവ പൊതുപ്രവർത്തകൻ എ.പി.അഫീഫ് അബ്ദുറഹ്മാന് (27) ജൻമനാട് കണ്ണീരോടെ വിട നൽകി. ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനുമായ പ്രൊഫ. എ.പി.അബ്ദുൾ വഹാബിന്റെ മകനായ എ.പി.അഫീഫ് അബ്ദുറഹ്മാൻ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ തെങ്ങു കടപുഴകി ദേഹത്തു വീണാണ് മരിച്ചത്. മൊറയൂരിലെ കുടുംബ വക സ്ഥലത്ത് കൃഷിപ്പണിക്കിടെയായിരുന്നു സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വീട്ടിലും തുടർന്ന് പാണമ്പ്ര മദ്രസാ ഹാളിലും പൊതുദർശനത്തിനു വച്ചു. അന്തിമോപചാരത്തിനും പാണമ്പ്ര ജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിനുമായി നൂറുക്കണക്കിനാളുകളാണ് എത്തിച്ചേർന്നത്. മന്ത്രിമാരായ കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൾ വഹാബ്, എം.എൽ.എമാരായ എം.കെ.മുനീർ, പി.അബ്ദുൾ ഹമീദ്, വി.അബ്ദുറഹ്മാൻ, ടി.വി.ഇബ്രാഹിം, പി.ടി.എ.റഹീം, കാലിക്കട്ട് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, വി.പി.സോമസുന്ദരൻ, പി.എ.മുഹമ്മദ് റിയാസ്, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, വി.ശശികുമാർ, പി.മോഹനൻ മാസ്റ്റർ, നാലകത്ത് സൂപ്പി, പി.എം.എ.സലാം, ഡോക്ടർ ഹുസൈൻ മടവൂർ,  ഡോക്ടർ എ.എ അമീൻ, എം.സി. മായിൻഹാജി, പി.പി.സുനീർ, ഹമീദ് വാണിയമ്പലം, ഹുസൈൻ രണ്ടത്താണി, സയ്യിദ് ഷറഫുദീൻ ജമലുല്ലൈലി തങ്ങൾ, ടി.പി.അബ്ദുല്ലക്കോയ മദനി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, സി.പി.ഉമർ സുല്ലമി, സയ്യിദ് മുഹമ്മദ് ശാക്കിർ, മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ ടി.കെ.ഫാറൂഖ്, തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് കെ.കലാം, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സഫിയ റസാഖ്, സി.രാജേഷ്, ഡോ.കെ.മൊയ്തു, കാസിം ഇരിക്കൂർ, കെ.പി.ഇസ്മായിൽ, ആർ.എസ്.പണിക്കർ, എ.കെ.അബ്ദുൾ ഹമീദ്, ഫാ. പി.കെ.പൗലോസ്, വി.കെ.അക്ബർ, ഫിറോസ് ബാബു, ഇ.അബൂബക്കർ, പ്രഫ.പി.കോയ, സി.എച്ച്. മുസ്തഫ, സി.പി നാസർകോയ തങ്ങൾ, എൻ.കെ .അബ്ദുൾ അസീസ്, ബഷീർ ബഡേരി, ജോബ് കാട്ടൂർ, എം.എ.ലത്തീഫ്, എം.കെ.ബാവ, വി.പി.അബ്ദുൾ ഹമീദ്, എം.എ.ഖാദർ, ടി.പ്രഭാകരൻ, എം.എം.സുലൈമാൻ, അഡ്വ.ഷമീർ പയ്യനങ്ങാടി എന്നിവർ വീട്ടിലെത്തി അനുശോചനമറിയിച്ചു.

Latest News