നവാസ് ഷരീഫ് പാക്കിസ്ഥാനിലെത്തി, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

ഇസ്‌ലാമാബാദ്- പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് മാതൃരാജ്യത്ത് തിരിച്ചെത്തി. നാലുവര്‍ഷത്തെ വിപ്രവാസ ജീവിതത്തിന് ശേഷം ലണ്ടനില്‍നിന്നാണ് ഇന്ന് അദ്ദേഹം പാക്കിസ്ഥാനിലെത്തിയത്. മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. മൂന്നു മാസത്തിനകം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പാണ്.
73 കാരനായ ഷരീഫ് മാതൃനഗരമായ ലാഹോറില്‍ തെരഞ്ഞെടുപ്പ് റാലി നയിക്കുമെന്നാണ് വിവരം. പാര്‍ട്ടി പ്രതിനിധികളും കുടുംബാംഗങ്ങളുമടക്കം 194 പേരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ന് ഇസ്‌ലാമാബാദിലെത്തിയത്.

 

Latest News