Sorry, you need to enable JavaScript to visit this website.

ചരിത്രത്തിലെ തീപിടിച്ച അധ്യായം; ഓര്‍മ്മകളുടെ  മുപ്പത്തിയേഴാം വാര്‍ഷിക ദിനത്തില്‍ തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി- സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍. ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്ന് നിര്‍മിക്കുന്ന ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ 37-ാം വാര്‍ഷിക ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു ഗ്രാമത്തിന് തീ പിടിക്കുന്നതും അതില്‍ നിന്നും രക്ഷകനായ ഒരാള്‍ പുറത്തുവരുന്നതുമാണ് പോസ്റ്ററില്‍ ഉള്ളത്. 

നീത പിള്ള, പ്രണിത സുഭാഷ് എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദീഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി, അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്പത് റാം എന്നിവരുംഅഭിനയിക്കുന്നു. 

പ്രശസ്ത മാസ്റ്റേഴ്‌സായ രാജശേഖര്‍, സ്റ്റണ്‍ ശിവ, സുപ്രിം സുന്ദര്‍, മാഫിയ ശശി എന്നിവര്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നുചിത്രം ദിലീപിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രതെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്. 

ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റര്‍- ശ്യാം ശശിധരന്‍, സംഗീതം- വില്യം ഫ്രാന്‍സിസ്, ഗാനരചന- ബി. ടി. അനില്‍ കുമാര്‍, പി. ആര്‍. ഓ- മഞ്ജു ഗോപിനാഥ്.

Latest News