VIDEO - അടിച്ചു പൂസായപ്പോള്‍ വഴിയില്‍ കണ്ട പെരുമ്പാമ്പിനെ കഴുത്തില്‍ മാലയാക്കിയിടാന്‍ കണ്ണൂരുകാരന് മോഹം, ഒടുവില്‍ സംഭവിച്ചത്...

കണ്ണൂര്‍ - അടിച്ചു പൂസായി നടക്കുമ്പോള്‍ റോഡിലൂടെ ഇഴഞ്ഞു പോകുന്ന പെരുമ്പാമ്പിനെ കഴുത്തില്‍ മാലയാക്കിയിടാന്‍ വളപട്ടണക്കാരന്‍ ചന്ദ്രനൊരു മോഹം. പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കിയതോടെ ചന്ദ്രന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ഒടുവില്‍ നാട്ടുകാരുടെ ഇടപെടലില്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി വളപട്ടണം ടോള്‍ ബൂത്തിനടുത്തുള്ള പെട്രോള്‍ പമ്പിന് മുന്നിലെ റോഡിലാണ് സംഭവം നടന്നത്.

മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡില്‍ കണ്ട പെരുമ്പാമ്പിനെ മാലയാക്കി ദേഹത്തിട്ടത്. പെരുമ്പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കാന്‍ തുടങ്ങിയതോടെ ചന്ദ്രന്‍ നിലതെറ്റി താഴെ വീണു. ഈ സമയത്ത് പെരുമ്പാമ്പ് ചന്ദ്രന്റെ കഴുത്തില്‍ കൂടുതല്‍ ശക്തമായി വരിഞ്ഞുമുറുക്കി. പെട്രോള്‍ പമ്പ് ജീവനക്കാരെത്തി പാമ്പിനെ വലിച്ചുമാറ്റി. പാമ്പ് ഉടന്‍ തന്നെ തൊട്ടടുത്ത പറമ്പിലേക്ക് ഇഴഞ്ഞുപോയി. ചന്ദ്രന് കാര്യമായി പരിക്കേറ്റില്ലെന്നാണ്  വിവരം. സമീപത്തുണ്ടായിരുന്ന മറ്റൊരാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. 

 

Latest News