ജിദ്ദ - ജിദ്ദയിലെ മധ്യകോർണിഷിൽ ബീച്ചിനോടു ചേർന്ന അൽബിലാദ് ഹോട്ടൽ പൊളിക്കുന്നു. കോർണിഷിലെ ഏറ്റവും പഴയതും ഏറ്റവും പ്രശസ്തവുമായ ഹോട്ടലുകളിൽ ഒന്നാണിത്. ഹോട്ടൽ പൊളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആറു നിലകളുള്ള ഹോട്ടൽ 50 വർഷം മുമ്പാണ് നിർമിച്ചത്. തുറന്ന പൂന്തോട്ടങ്ങളും നാലു ടെന്നിസ് കോർട്ടുകളും അൽബിലാദ് ഹോട്ടലിന്റെ സവിശേഷതകളായിരുന്നു.







