ദുല്‍ഖര്‍ ബോളിവുഡില്‍ കാലുറപ്പിക്കുമോ? 

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാര്‍വാന് മികച്ച പ്രതികരണം. ദുല്‍ഖര്‍ ഫാന്‍സ് അത്യാവേശത്തിലാണ്. വളര്‍ന്ന് മറ്റൊരു ഖാനായി മാറുമോയെന്ന് സ്വപ്‌നം കാണുന്നവരുമുമുണ്ട്. കേരളത്തില്‍ വിവാദങ്ങള്‍ക്ക് ശേഷമാണ്  പടം റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ റിലീസ് തടഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.  സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. 'ഏദന്‍' എന്ന മലയാള ചിത്രത്തിന്റെ പകര്‍പ്പാണു കാര്‍വാന്‍ എന്നാരോപിച്ചാണു നടപടി.  അതേസമയം, വാര്‍ത്ത നിഷേധിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത് വന്നിരുന്നു. റിലീസ് തടഞ്ഞുവെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് മുന്‍ നിശ്ചയിച്ചത് പോലെ തന്നെ സിനിമ  റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. 
ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാന്‍ നിര്‍മ്മിച്ചിരിക്കുന്നത് റോണി സ്‌ക്രൂവാലയാണ്. കേരളവും സിനിമയില്‍ പ്രധാന പശ്ചാത്തലമായി വരുന്നുണ്ട്.ദുല്‍ഖറിന് പുറമെ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് സിനിമയില്‍ പ്രധാനവേഷമിടുന്നത്. അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മിഥിലയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് കാര്‍വാന്‍

Latest News