Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ വന്‍തുക സമ്മാനം ലഭിക്കുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു, അവര്‍ ഒരേ വേദിയില്‍

അബുദാബി- ബിഗ് ടിക്കറ്റിലൂടെ ഗ്രാന്‍ഡ് െ്രെപസും വീക്കിലി െ്രെപസും നേടിയ മൂന്നു വിജയികളെ ഒരു വേദിയിലെത്തിച്ച് ബിഗ് ടിക്കറ്റ് അബുദാബി. ജുമൈറയിലെ യവ റെസ്‌റ്റോറന്റിലായിരുന്നു ഒത്തുചേരല്‍.
ഈ വര്‍ഷം ഇതുവരെ 300 പേര്‍ക്ക് 180 മില്യണ്‍ ദിര്‍ഹം സമ്മാനമായി നല്‍കിയിട്ടുണ്ട്.
പത്ത് വര്‍ഷമായി ഞാന്‍ ബിഗ് ടിക്കറ്റ് കുടുംബാംഗമാണ്. ആയിരക്കണക്കിന് പേരുടെ ജീവിതം മാറിമറിയുന്നത് അടുത്തറിയാന്‍ എനിക്കായിട്ടുണ്ട്- ബിഗ് ടിക്കറ്റ് അബുദാബി കോഹോസ്റ്റ് റിച്ചാര്‍ പറഞ്ഞു. പല ഭാഗ്യശാലികള്‍ക്കും ബിഗ് ടിക്കറ്റിലൂടെ പുതിയൊരു ജീവിതമാണ് ലഭിക്കുന്നത്. ഇത് ഓരോ വര്‍ഷവും വലിയ സമ്മാനങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് പ്രചോദനമാണ്- കോഹോസ്റ്റ് ബൗച്‌റ യമനി പറഞ്ഞു.
ഓരോ വിജയിയെയും വിളിച്ച് അവരാണ് സമ്മാനം നേടിയത് എന്ന വാര്‍ത്ത അറിയിക്കുന്നത് തന്നെ വലിയൊരു അനുഭവമാണ്. ബിഗ് ടിക്കറ്റ് അബുദാബി ക്രൗഡ് എം.സി ജോ മോഹന്‍ പറഞ്ഞു.
പ്രദീപ് കുമാര്‍, രശ്മി അഹൂജ, വിശാല്‍ ആര്‍ പ്രദീപ് എന്നിവരാണ് ഒത്തുചേരലില്‍ പങ്കെടുത്ത ബിഗ് ടിക്കറ്റ് വിജയികള്‍.
മെയ് മാസം 15 മില്യണ്‍ ദിര്‍ഹമാണ് മലയാളിയായ പ്രദീപ് നേടിയത്. തനിക്ക് ലഭിച്ച പണത്തില്‍ നിന്ന് ഒരു ശതമാനം അദ്ദേഹം നിക്ഷേപിച്ചു. ബാക്കി പണംകൊണ്ട് തിരുവനന്തപുരത്ത് സ്വന്തമായി കൃഷി ചെയ്യാനുള്ള പദ്ധതിയിലാണ്. 1996ല്‍  ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിര്‍ഹം പ്രദീപിന് ലഭിച്ചിരുന്നു.
ന്യൂസിലാന്‍ഡില്‍ നിന്നുള്ള പ്രവാസിയാണ് രശ്മി അഹൂജ. മാര്‍ച്ചില്‍ ഒരു ലക്ഷം ദിര്‍ഹം അവര്‍ നേടി. നിലവില്‍ മെല്‍ബണിലാണ് താമസം. ഭര്‍ത്താവിനും മകള്‍ക്കുമായി സമ്മാനം കിട്ടിയ തുക അവര്‍ പകുത്തുനല്‍കി. ഇപ്പോഴും രശ്മി ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം നടത്തുന്നുണ്ട്.
ദുബായില്‍ താമസിക്കുന്ന വിശാല്‍ മാര്‍ച്ചിലെ ആദ്യ ആഴ്ച്ചയിലെ നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം നേടി. ഭാവി നിക്ഷേപത്തിനായും കുടുംബത്തിന്റെയും കൂട്ടുകാരുടെയും ആവശ്യങ്ങള്‍ക്കായും പണം ചെലവഴിക്കാനാണ് അദ്ദേഹത്തിനു താല്‍പര്യം.
കഴിഞ്ഞ 31 വര്‍ഷമായി രംഗത്തുള്ള ബിഗ് ടിക്കറ്റ് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഗ്യാരണ്ടീഡ് ക്യാഷ്, കാര്‍, സ്വര്‍ണ്ണ സമ്മാനങ്ങളാണ് നല്‍കുന്നത്.

 

Latest News