കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന് നജ്‌റാനിൽ തുടക്കം 

നജ്‌റാൻ കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കാമ്പയിൻ അബ്ദുൽജബ്ബാർ പനങ്ങാങ്ങര ഉദ്ഘാടനം ചെയ്യുന്നു.
ഫോം വിതരണോദ്ഘാടനം സുബൈർ തങ്ങൾ, മുസ്തഫ വയനാടിന് നൽകി നിർവഹിക്കുന്നു.

നജ്‌റാൻ- കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി 2024 അംഗത്വ കാമ്പയിന് നജ്‌റാനിൽ തുടക്കമായി. സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഫോം വിതരണ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രവർത്തക സിമിതി മെമ്പർ സുബൈർ തങ്ങൾ, മുസ്തഫ വയനാടിന് ആദ്യ ഫോം നൽകി നിർവഹിച്ചു.
നജ്‌റാൻ കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ  സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ഏരിയ കമ്മിറ്റി നേതാക്കളും പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വിവിധ ഏരിയാ കമ്മിറ്റികൾക്കുള്ള ഫോം വിതരണവും നടന്നു. അബ്ദുൽജബ്ബാർ പനങ്ങാങ്ങര കാമ്പയിൻ ഉദ്ഘാടനം ചെയ്തു. 2023 ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെ നടക്കുന്ന കാമ്പയിനിൽ മെമ്പർമാർക്ക് അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും അതാത് ഏരിയ കമ്മിറ്റി കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തി.

Latest News