കൂടെ താമസിക്കുന്ന യുവതിയെ അടിച്ച് പരിക്കേല്‍പ്പിച്ചു; പോലീസുകാരനെതിരെ കേസ്

കാസര്‍കോട്- ഒപ്പം താമസിപ്പിച്ചിരുന്ന യുവതിയെ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസ്. ട്രാഫിക് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ തിരുവനന്തപുരം സ്വദേശി ബൈജു(38)വിനെതിരെയാണ് ഐ.പി.സി 341, 324, 294 വകുപ്പുകള്‍ പ്രകാരം ബദിയടുക്ക പൊലീസ് കേസെടുത്തത്.
ബൈജു ആറ് വര്‍ഷമായി യുവതിക്കൊപ്പം ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണ്. ബൈജു നിരവധി വര്‍ഷങ്ങളായി കാസര്‍കോട്ടാണ് ജോലി ചെയ്യുന്നത്. ഒപ്പം താമസിക്കുന്ന യുവതിക്ക് രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെ മദ്യലഹരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയ ബൈജു യുവതിയെ തടഞ്ഞുനിര്‍ത്തി വടി കൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് കേസ്. ദിവസവും പ്രശ്‌നങ്ങളുണ്ടാക്കുന്നതിനെ കുറിച്ച് ചോദ്യം ചെയ്തതിനാണ് അക്രമമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ബദിയടുക്ക എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.

 

Latest News