ഇത് ആഘോഷത്തിനുള്ള സമയമല്ല, ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫിലിം ഫെസ്റ്റിവല്‍ റദ്ദാക്കി

ദോഹ- ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  ഖത്തറില്‍ അജ് യാല്‍ ഫിലിം ഫെസ്റ്റിവല്‍ റദ്ദാക്കി. നവംബര്‍ 8 മുതല്‍ നവംബര്‍ 16 വരെ നടക്കേണ്ടിയിരുന്ന അജ് യാല്‍ ഫിലിം ഫെസ്റ്റിവല്‍ റദ്ദാക്കിയതായി സംഘാടകരായ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.

നിത്യവും  നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ഹൃദയം തകര്‍ക്കുകയാണ്. ഇത് ആഘോഷത്തിനുള്ള സമയമല്ലെന്നും ബോധപൂര്‍വം പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണെന്നും ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍പറഞ്ഞു

 

Latest News