ട്രെയിനിലെ കോച്ചുകൾക്കിടയിലെ വിടവിൽ വീണ് കാഴ്ചാപരിമിതിയുള്ള യുവതിക്ക് ദാരുണാന്ത്യം

മുംബൈ - ട്രെയിനിലെ രണ്ട് കോച്ചുകൾക്ക് ഇടയിലെ വിടവിലൂടെ റെയിൽവേ ട്രാക്കിലേക്ക് വീണ് കാഴ്ച പരിമിതിയുള്ള യാചക സ്ത്രീക്ക് ദാരുണാന്ത്യം.  സംഭവം നടക്കുമ്പോൾ യുവതിക്കൊപ്പം കാഴ്ച പരിമിതിയുള്ള ഭർത്താവും കൂടെയുണ്ടായിരുന്നു. യുവതിയും ഭർത്താവും മുംബൈയിലെ സെവ്രീ സ്റ്റേഷനിൽ ഇറങ്ങി കോച്ചു മാറാനുള്ള ശ്രമത്തിനിടെയാണ് അപകടം. ഗുരുതര പരുക്കേറ്റ യുവതിയെ ഉടൻനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest News