ഡീൻ കുര്യാക്കോസ് എം.പിക്ക് ഐ.വൈ.സി നിവേദനം നൽകി

ബഹ്‌റൈൻ ഐ.വൈ.സി ഇന്റർനാഷണൽ ഭാരവാഹികൾ ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകുന്നു.

മനാമ- പ്രവാസികളുടെ യാത്രാ പ്രശ്‌നം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഐ.വൈ.സി ഇന്റർനാഷണൽ ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി. ഐ.വൈ.സി ബഹ്റൈന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കാൻ ബഹ്റൈനിൽ എത്തിയതായിരുന്നു എം.പിയും കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീറും. 
വേനൽ അവധിക്കാലത്തും മറ്റു ഉത്സവ സീസണുകളിലും കേരളത്തിലെ എയർപോർട്ടുകളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക് കുത്തനെ ഉയരുന്നത് കാരണം അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന സാധാരണക്കാരായ പ്രവാസികൾക്കു വലിയ പ്രയാസമാണ് അനുഭവിക്കേണ്ടി വരുന്നത്. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ അന്താരാഷ്ട്ര വിഭാഗമായ ഐ.വൈ.സി ഇന്റർനാഷണൽ ബഹ്റൈൻ ചാപ്റ്റർ ഇടുക്കി എം.പിയും യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും ആയ ഡീൻ കുര്യക്കോസ് എം.പിക്ക് നിവേദനം നൽകി.  ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ, ജനറൽ സെക്രട്ടറിമാരായ ബേസിൽ നെല്ലിമറ്റം, നിതീഷ് ചന്ദ്രൻ, വൈസ് ചെയർമാൻ അബിയോൺ അഗസ്റ്റിൻ, കോ-ഓർഡിനേറ്റർമാരായ സച്ചിൻ ഹെൻറി, മുഹമ്മദ് റസാഖ്, അലി എന്നിവരാണ് നിവേദനം നൽകിയത്.

Tags

Latest News