സോഷ്യല്‍ മീഡിയ ഇളകി, മഹരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് ക്ഷമ ചോദിച്ചു

മുംബൈ- വിവാഹം കഴിക്കുന്നതിന് രജിസ്ട്രാര്‍ ഓഫീസിലെത്താന്‍ രണ്ടു നിലകളിലെ കോണിപ്പടികള്‍ കയറേണ്ടിവന്ന ദുരനുഭവം അംഗപരിമിതിയുള്ള യുവതി പങ്കുവെച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ രോഷം. മുംബൈയിലാണ് വീല്‍ചെയറിലിരിക്കുന്ന യുവതിക്കാണ് വിവാഹം കഴിക്കകുന്നതിന് രജിസ്ട്രാര്‍ ഓഫീസിലെത്താന്‍ വിവാഹം കഴിക്കാന്‍ രണ്ട് കോണിപ്പടികള്‍ കയറേണ്ടി വന്നത്. ഇതിലുള്ള ദേഷ്യവും നിരാശയും അവര്‍ പ്രകടിപ്പിച്ചതോടെ സോഷ്യല്‍ മീഡിയ അവരെ പിന്തുണച്ചു.
വികലാംഗ അവകാശ പ്രവര്‍ത്തകയായ വിരാലി മോഡിയാണ് തന്റെ അനുഭവം വിവരിച്ചുത്. നഗരത്തിലെ ഖാര്‍ ഏരിയയിലെ രജിസ്ട്രാര്‍ ഓഫീസില്‍ ആരും  സഹായിക്കാന്‍ മുന്നോട്ടുവന്നില്ലെന്ന് എക്‌സ് പ്ലാറ്റ് ഫോമില്‍ നല്‍കിയ കുറിപ്പില്‍ പറഞ്ഞു. ഓഫീസ് ലിഫ്റ്റ് ഇല്ലാതെ രണ്ടാം നിലയിലായിരുന്നു. ഒപ്പിടാന്‍ അവര്‍ താഴേക്ക് വരില്ല, എന്നെ രണ്ട് മുകളിലേക്ക് കയറ്റേണ്ടി വന്നു. വിവാഹം കഴിക്കാനുള്ള പടവുകള്‍- യുവതി എഴുതി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഓഫീസിലെ കോണിപ്പടികള്‍ തുരുമ്പെടുത്തുവെന്നും തന്റെ വൈകല്യത്തെക്കുറിച്ച് അധികൃതരെ അറിയിച്ചിട്ടും ഒരു സഹായവും നല്‍കിയില്ലെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കാന്‍ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് വീണുപോയെങ്കില്‍ എന്താണ് സംഭവിക്കുകയെന്നും അവര്‍ ചോദിച്ചു. കോണിപ്പടികള്‍ അങ്ങേയറ്റം കുത്തനെയുള്ളതായിരുന്നു, റെയിലിംഗുകള്‍ അയഞ്ഞതും തുരുമ്പിച്ചതുമാണ്.  വൈകല്യത്തെക്കുറിച്ച് അറിയിച്ചിട്ടും ആരും എന്നെ സഹായിക്കാന്‍ തയാറായില്ല.

'എന്റെ രാജ്യത്തെ ഗവണ്‍മെന്റിനും പൗരന്മാര്‍ക്കും എന്റെ വൈകല്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ ഞാന്‍ നിരാശയാണ്. മനുഷ്യത്വത്തിലുള്ള എന്റെ വിശ്വാസം ഈ അഗ്‌നിപരീക്ഷയാല്‍ നശിപ്പിക്കപ്പെട്ടു. ഞാന്‍ രണ്ട് നിലകളിലേക്ക് കൊണ്ടുപോകേണ്ട ഒരു ലഗേജല്ല, ഞാന്‍ ഒരു മനുഷ്യനാണ്, എന്റെ അവകാശങ്ങള്‍ പ്രധാനമാണ്-യുവതി കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെയാണ് സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ക്ഷമ ചോദിച്ചത്.

 

Latest News