ആലപ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ - തിരുവമ്പാടിയില്‍ ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. കല്ലുപുരയ്ക്കല്‍ ലിസി (65) ആണ് കൊല്ലപ്പെട്ടത്. 72 വയസ്സുള്ള ഭര്‍ത്താവ് പൊന്നപ്പന്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.  ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയ് പലതവണ ഡോര്‍ ബെല്‍ അടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇയാള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. അയല്‍വാസികള്‍ പിന്‍വാതില്‍ തുറന്ന് നോക്കിയപ്പോള്‍ വീടിനുള്ളില്‍ ഇരുവരെയും ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് പൊന്നപ്പനെ കൈ ഞരമ്പും കാല്‍ ഞരമ്പും മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest News