റിയാദ്- രക്തദാനം ജീവദാനമെന്ന സന്ദേശം ഉയർത്തി ക്ഷമ സ്ത്രീ കൂട്ടായ്മ റിയാദ് പ്രിൻസ് സുൽത്താൻ മിലിറ്ററി മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. അന്നം തരുന്ന രാജ്യത്തെ കാക്കുന്ന സുരക്ഷാ സൈനികന് ഒരു തുള്ളി രക്തം എന്ന ബാനറിലാണ് ക്യാമ്പ് നടന്നത്.
കൂട്ടായ്മ ചെയർപേഴ്‌സൻ ആനി സാമുവൽ നേതൃതം നൽകിയ ക്യാമ്പിൽ ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രവർത്തകരും റിയാദ് കലാഭവൻ പ്രവർത്തകരും പങ്കാളികളായി. ബ്ലഡ് ബാങ്ക് സൂപ്പർവൈസർ അബ്ദുല്ല അൽ ദോസരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അൽ ഖൽദ, അബ്ദുൽ അസീസ് അൽ മൊഈലി, മുഹമ്മദ് അൽ തുർകി, സെലിൻ മാത്യു, നജ്മുന്നിസ ഷാജഹാൻ, നൈന ജിബിൻ, ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ, അയ്യൂബ് കരൂപ്പടന്ന, സോണി കുട്ടനാട്, ഷാജഹാൻ കല്ലമ്പലം, കെ.കെ സാമുവൽ, വിജയൻ നെയ്യാറ്റിൻകര, ഷാരോൺ ഷെരീഫ്, രാജൻ കാരിച്ചാൽ, ഷാനവാസ് എന്നിവർ പ്രസംഗിച്ചു. റെക്‌സി ജോർജ്, ജീവ ചാക്കോ, സാറ നാസർ, അനു സിജു, സിമി ജോൺസൺ, ബിജി ബെന്നി, ഫാത്തിമ ഷാജഹാൻ, ജാസ്മിൻ ലൈജു, അനീന ജിൻസ്, ഷിജി മോൾ സിബി, റിഷി ലത്തീഫ്, ബൈജു ജോർജ്, വിക്കി സാമുവൽ, മുജീബ് ചാവക്കാട്, നാസർ എന്നിവർ ക്യാമ്പിന് നേതൃതം നൽകി.






