Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ചത്താലും കസേര വിടില്ല, തൊടുപുഴക്കാരുടെ ഗതികേട്'; പി.ജെ ജോസഫിനെതിരേ എം.എം മണി

(മുട്ടം) ഇടുക്കി - കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിനെതിരെ അധിക്ഷേപ പരാമർശവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ എം.എം മണി എം.എൽ.എ. പി.ജെ ജോസഫിന് ബോധമില്ല. തൊടുപുഴക്കാരുടെ ഗതികേടാണ് ജോസഫെന്നും ചത്താൽ പോലും കസേര വിടില്ലെന്നും എം.എം മണി വിമർശിച്ചു. മുട്ടത്ത് സി.പി.എം പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു എം.എം മണി്.
 'രോഗമുണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്. ജനങ്ങൾ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ, പി.ജെ ജോസഫ് നിയമസഭയിൽ കാലുകുത്തുന്നില്ല. ഒന്നോ രണ്ടോ ദിവസം സഭയിൽ വന്നിട്ടുണ്ടാകും. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി.ജെ ജോസഫ് ഇല്ല. പുള്ളി കൊതികുത്തുകയാണ്. ജോസഫിന്റെ വീട്ടിലേക്ക് വോട്ടേഴ്‌സ് മാർച്ച് നടത്തണം. ബോധമുണ്ടോ അതുമില്ല. പക്ഷേ, ചത്താലും വിടില്ല. ഇനി മകനെ തിരുകിക്കയറ്റാനാണ് ശ്രമമെന്നും- എം.എം മണി പരിഹസിച്ചു.
 

Latest News