Sorry, you need to enable JavaScript to visit this website.

യു.എ.ഇ മാതൃക: എ.ഐ കാരണം ജോലി നഷ്ടപ്പെടുന്നവര്‍ക്ക് വീണ്ടും പരിശീലനം നല്‍കും

ദുബായ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാരണം ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളെ വീണ്ടും പരിശീലിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് യുഎഇ. എ.ഐ സാങ്കേതികവിദ്യയിലെ പുരോഗതിക്കൊപ്പം യുഎഇയില്‍ തൊഴിലാളികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ആദ്യ പദ്ധതി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കോണമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമയാണ് പ്രഖ്യാപിച്ചത്.
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) ഗ്ലോബല്‍ ഫ്യൂച്ചര്‍ കൗണ്‍സില്‍സ്  വാര്‍ഷിക യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
യുഎഇയിലെ ജീവനക്കാരെ പുനരധിവസിപ്പിക്കുക, റീടൂള്‍ ചെയ്യുക, എന്നിവയാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
എ.ഐ ഉപകരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ജീവനക്കാരെ റീടൂള്‍ ചെയ്യുകയാണ് പദ്ധതി. റിട്ടയര്‍മെന്റിന്  ഒന്നോ രണ്ടോ വര്‍ഷം മാത്രമേ  ബാക്കിയുള്ളൂവെങ്കില്‍ അവര്‍ വിരമിക്കുകയും ചെയ്യാം.  റീടൂളിംഗില്‍ താല്‍പ്പര്യമില്ലെങ്കിലാണ് നേരത്തെ വിരമിക്കാനുള്ള അവസരം.
എ.ഐ കാരണം പൂര്‍ണമായി അവസാനിക്കാന്‍ പോകുന്ന ഒരു തൊഴിലാണെങ്കില്‍  അവിടെ ജോലി ചെയ്യുന്നവരെ അവരെ പൂര്‍ണമായും ശാക്തീകരിക്കുന്ന പരിശീലനം നല്‍കേണ്ടതുണ്ട്.

സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, ഡാറ്റാ ഇക്വിറ്റി, കാലാവസ്ഥയുടെയും മനുഷ്യവികസനത്തിന്റെയും പരസ്പരബന്ധം എന്നിവയെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
കാലാവസ്ഥാ അജണ്ടയെ മാനവ വികസന അജണ്ടയില്‍ നിന്നോ പ്രകൃതി അജണ്ടയില്‍ നിന്നോ വേര്‍തിരിക്കാന്‍ കഴിയില്ലെന്ന് ക്രസന്റ് എന്റര്‍െ്രെപസസിന്റെ സിഇഒ ബദര്‍ ജാഫര്‍ പറഞ്ഞു, എല്ലാം പരസ്പരബന്ധിതവും പരസ്പരാശ്രിതവുമാണ്, വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒരു ആവാസവ്യവസ്ഥയായി നാം സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയ്ക്കും പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ക്കും ഒപ്പം സാമൂഹികവും സമത്വവുമായ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ധാര്‍മ്മിക ആവശ്യകത കാര്‍ബണ്‍ ഡയരക്ട് ഉപാധ്യക്ഷ നിലി ഗില്‍ബെര്‍ട്ട് പറഞ്ഞു. സാമൂഹികമായ ആശങ്കകള്‍ ഒരേസമയം അഭിസംബോധന ചെയ്യാതെ കാലാവസ്ഥാ വെല്ലുവിളിയെ അഭിമുഖീകരിക്കുക അസാധ്യമാണെന്നും അവര്‍ പറഞ്ഞു.

 

Latest News