Sorry, you need to enable JavaScript to visit this website.

യു.എസ് വീണ്ടും വില്ലൻ; ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യു.എൻ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

യു.എൻ -  പശ്ചിമേഷ്യയുടെ തീരാ നോവായി മാറിയ ഗസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യു.എൻ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ബ്രസീൽ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിയത്. 
 15 അംഗ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ 12 രാജ്യങ്ങൾ പിറന്നമണ്ണിൽ അഭയാർത്ഥികളായി കഴിയുന്ന ഫലസ്തീൻ ജനതയുടെ വികാരം നെഞ്ചിലേറ്റി പ്രമേയത്തെ അനുകൂലിച്ചപ്പോൾ അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കകയും രണ്ട് രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയുമായിരുന്നു. 
 അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംഘർഷ മേഖല സന്ദർശിച്ച് നയതന്ത്ര നീക്കങ്ങൾ നടത്തി വരികയാണെന്നും അത് ഫലം കാണാനാണ് ആഗ്രഹിക്കുന്നതെന്നുമാണ് വീറ്റോ അധികാരം ഉപയോഗിച്ച ശേഷം യു.എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് നടപടിയെ ന്യായീകരിച്ചത്. ഒപ്പം പ്രമേയം സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെക്കുറിച്ച് യാതൊന്നും പറയുന്നില്ലെന്ന വിമർശവും യു.എസ് ഉന്നയിച്ചു. 
 വീറ്റോ അധികാരമുള്ള ഫ്രാൻസും ചൈനയും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യയും ബ്രിട്ടനും വോട്ടെടുപ്പിൽ വിട്ടുനിൽക്കുകയായിരുന്നു. യുദ്ധം തടയാൻ നടപടിയെടുക്കാൻ കഴിവില്ലാത്തതിനെ ചൈനീസ് പ്രതിനിധി ഷാങ് ജുൻ രൂക്ഷമായി വിമർശിച്ചു. ഞങ്ങളുടെ പ്രതികരണം ആശ്ചര്യവും വെറുപ്പുമാണെന്നായിരുന്നു ചൈന പ്രതികരിച്ചത്.
 അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൺ എന്നീ രാജ്യങ്ങൾക്കാണ് യു.എനിൽ വീറ്റോ അധികാരമുള്ളത്. രക്ഷാസമിതിയിൽ ചുരുങ്ങിയത് 9 വോട്ട് ലഭിക്കുകയും വീറ്റോ അധികാരമുള്ള രാഷ്ട്രങ്ങൾ അത് ഉപയോഗിക്കാതിരിക്കുകയും ചെയ്താലെ പ്രമേയം പാസാവൂ.
  ഇസ്രായേലിന് എതിരായ എല്ലാ നീക്കത്തെയും യു.എൻ രക്ഷാസമിതിയിൽ അമേരിക്ക ശക്തമായി എതിർത്തുവരികയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഗസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള റഷ്യൻ പ്രമേയം തിങ്കളാഴ്ച യു.എൻ സുരക്ഷാ കൗൺസിൽ തള്ളിയിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പ്രസ്തുത പ്രമേയത്തിൽ പൂർണമായി കുറ്റപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയിയിരുന്നു അന്നത്തെ വിമർശം. 

 

Latest News