Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്

ദുബായ്- ദുബായിലെ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഒന്‍പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങിലാണ് അപകടം.
12.20 ഓടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെയാണ് ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. റാഷിദ് ആശുപത്രിയില്‍ അഞ്ച് പേരും  എന്‍ എം സി ആശുപത്രിയില്‍ നാലുപേരും ചികില്‍സയില്‍ കഴിയുന്നുണ്ടെന്ന് ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

Latest News