തിരുവനന്തപുരം - തലസ്ഥാന ജില്ലയില്‍ തുലാവര്‍ഷത്തിന്റെ ആദ്യ രണ്ടാഴ്ചയില്‍ ലഭിക്കാറുള്ളതിന്റെ ഒന്നര ഇരട്ടി മഴ ഇക്കുറി പെയ്തതായി കണക്കുകള്‍ കിട്ടേണ്ടത് 146.6മില്ലിമീറ്റര്‍ മഴയാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ 17വരെ 353 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്. 141% അധികം. തൃശൂര്‍ ഒഴികെയുള്ള ജില്ലകളിലും മികച്ച മഴ കിട്ടി. തൃശൂരില്‍ 22ശതമാനം കുറഞ്ഞു. തിരുവനന്തപുരത്തിന് പുറമെ അധിക മഴ പെയ്തത് പത്തനംതിട്ട 76%, കൊല്ലം 27%, ആലപ്പുഴ 28% എന്നിങ്ങനെയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് സൂചന.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി രണ്ട് ചക്രവാതച്ചുഴികളുണ്ടായതോടെ സംസ്ഥാനത്ത് ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കടല്‍ ക്ഷോഭമുണ്ടാവും.ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് മുകളിലുമാണ് ചക്രവാതചുഴി. ഇത് വടക്ക് പടിഞ്ഞാറ് ദിക്കിലേക്ക് നീങ്ങും. 21 ഓടെ ശക്തികൂടും. ഇതുമൂലം സംസ്ഥാനത്ത് മഴ കനത്തേക്കും.