വിളിച്ചപ്പോള്‍ ഇറങ്ങി വന്നില്ല, തിരുവനന്തപുരത്ത് യുവതിയെ ആണ്‍ സുഹൃത്ത് കഴുത്തിന് കുത്തി, ശേഷം സ്വയം കഴുത്തറത്തു

തിരുവനന്തപുരം - നേമത്ത് യുവതിയെ സുഹൃത്തായ യുവാവ് ഗുരുതരമായി കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു.  പിന്നീട് ഇയാള്‍ സ്വയം കഴുത്തറുത്തു. രമ്യാ രാജീവന്‍ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. ഇരുവരും നാല് വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഇന്ന് രാവിലെ രമ്യയുടെ വീട്ടിലെത്തിയ ദീപക് രമ്യയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും രമ്യ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് വീട്ടില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ദീപക് ആക്രമണം നടത്തിയത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രമ്യയുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. നേമം പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Latest News