Sorry, you need to enable JavaScript to visit this website.

ഭക്ഷണം കഴിക്കുന്ന സമയവും ശരീര ഭാരം കുറയുന്നതും തമ്മില്‍ ബന്ധമുണ്ട്

കോട്ടയം-ശരീര ഭാരം കുറയുന്നതും ഭക്ഷണം കഴിക്കുന്ന സമയവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും നിശ്ചയിക്കപ്പെട്ട ഒരു സമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് ഭാരം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുകയോ ദീര്‍ഘനേരം കഴിക്കാതിരിക്കുകയോ ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാണ്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിന്നിട്ട് കഴിക്കുമ്പോള്‍ അത് കൂടുതല്‍ ഭക്ഷണം ഉള്ളില്‍ പോകുന്നതിന് കാരണമാകും. 
പ്രഭാത ഭക്ഷണം കൂടുതലും അതിലും കുറച്ചുമാത്രം ഉച്ചയ്ക്കും അത്താഴത്തിന് വളരെ കുറഞ്ഞ അളവിലും കഴിക്കുന്നതാണ് ഉത്തമം. കൂടാതെ ആഹാരം വൈകുന്നേരം താമസിച്ചു കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ഭക്ഷണത്തില്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ഉറപ്പാക്കുന്ന വിഭവങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

Latest News