പെരുമ്പാവൂരില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടു  പോകാന്‍ ശ്രമിച്ച ഒറീസക്കാരന്‍ പിടിയില്‍ 

കൊച്ചി-പെരുമ്പാവൂരില്‍ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അതിഥി തൊഴിലാളികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഒറീസ സ്വദേശി സിമാചല്‍ ബിഷോയിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.ഉച്ചയ്ക്ക് 2.30-ഓടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിനിടയില്‍ മറ്റ് കുട്ടികള്‍ ബഹളം വച്ചതോടെ കുട്ടിയുടെ കൈയ്യിലെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പ്രതി കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ബഹളംകേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രദേശവാസികളാണ് വിവരം പെരുമ്പാവൂര്‍ പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Latest News